പരപ്പനങ്ങാടിയില്‍ ബസ് ലോറിയിലിടിച്ചു ബസ് യാത്രക്കാര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: ബസ് ലോറിയിലിടിച്ച് ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ എന്‍സിസി റോഡിന് മുന്‍ വശത്ത് താനൂര്‍ റോഡിലാണ് അപകടം നടന്നത്. താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ വെട്ടിച്ച് മുന്നോട്ട് എടുത്തപ്പോള്‍ പിറകെ വരികയായിരുന്ന ലോറി ബ്രേക്ക് പിടിച്ചതോടെ ഇതിനു പിറകില്‍ തിരൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബസ് വന്നിടിക്കുകയായിരുന്നു.

ഇടിയില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകരുകയും യാത്രക്കാരായ അഞ്ചോളം പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top