Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ കടന്നല്‍കുത്തേറ്റ്‌ എട്ടുപേര്‍ക്ക്‌ പരിക്ക്‌

HIGHLIGHTS : പരപ്പനങ്ങാടി : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കടന്നല്‍ കൂട്ടത്തിന്‍റെ കുത്തേറ്റ് പരുക്ക് പറ്റിയ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

parappanangadi palathingalപരപ്പനങ്ങാടി : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കടന്നല്‍ കൂട്ടത്തിന്‍റെ കുത്തേറ്റ് പരുക്ക് പറ്റിയ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഖാലിദ് കൊല്ലര്‍കണ്ടി (45),ഗിരീഷ്‌ അച്ചമ്പാട്ട് (35),അയ്യപ്പന്‍ കൊട്ടന്തല (62),നളിനി കൊട്ടന്തല (50),ലക്ഷ്മി വമ്പിശ്ശേരി (50),ദിനേശ് അച്ചമ്പാട്ട്(22),മുസ്തഫ മുല്ലഞ്ചേരി (40),തൂമ്പന്‍ വലിയപീടിയേക്കല്‍ (69 )എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്ന്‌ രാവിലെ
പത്തിനാണ് സംഭവം

20 കീരനെല്ലുര്‍ഡിവിഷന്‍ ജനകീയവികസനമുന്നണി സ്ഥാനാര്‍ത്ഥി മുല്ലഞ്ചേരി ഹാജറയുടെ പ്രചരണത്തിനിറങ്ങിയതായിരുന്നു ഇവര്‍

sameeksha-malabarinews

പലര്‍ക്കും മുഖത്താണ് കുത്തേറ്റിട്ടുള്ളത്‌ ഗുരുതര പരുക്കേറ്റ ഖാലിദ് കൊല്ലര്‍കണ്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത് .

കൊട്ടന്തല ന്യൂകട്ട് പ്രദേശത്ത് നിന്നാണ് കൂട്ടത്തോടെ എത്തിയ കടന്നലുകളുടെ ആക്രമണമുണ്ടായത് .പരുന്ത് കടന്നല്‍ക്കൂട് തകര്‍ത്തതോടെയാണ് കടന്നലുകള്‍ ഇളകിയതു.പലരും പുഴയില്‍ ചാടിയും ഓടിയുമാണ്‌ ആക്രമണത്തില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌ ആക്രമണത്തില്‍ പകച്ചുപോയ ഖാലിദിനെ കടന്നലുകള്‍ കുട്ടത്തോടെ വളയുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!