പരപ്പനങ്ങാടിയില്‍ ഇറച്ചിവാങ്ങാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

പരപ്പനങ്ങാടി: ഇറച്ചിവാങ്ങാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. ആനങ്ങാടി സ്വദേശി ചക്കുങ്ങല്‍ മുസ്തഫ(46)ആണ് മരിച്ചത്.

ഇന്ന് രാവിലെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് പിറകുവശത്തെ ആട്ടിറച്ചി വില്‍ക്കുന്ന കടയില്‍ നിന്ന് ഇറച്ചി വാങ്ങി പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇതെ സമയം ഇതുവഴി വന്ന പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ് അദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്കൊ ണ്ടുപോയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ഇന്ന് രാവിലെ മുസ്തഫ ഇറച്ചിക്കടയില്‍ എത്തിയപ്പോള്‍ കടയുടമയുമായി വാക്ക് തര്‍ക്കം ഉണ്ടായതായി പറയപ്പെടുന്നു. ഇന്ന് ഉച്ചയ്ക്ക് 3.30 മണിയോടെ മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും ഇറച്ചിക്കടയിലെത്തിയത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് ആളുകളെ വിരട്ടിയോടിച്ചു.

ഭാര്യ: ജസീന .മക്കള്‍ അജ്മല്‍,അല്‍ഫിയ 17, സഹ്ന, ആദി. ഉമ്മ :സുബൈദ

Related Articles