പരപ്പനങ്ങാടിയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ജ്വല്ലറിയിലേക്ക് ഇടിച്ചുകയറി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ജ്വല്ലറിയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ സ്വര്‍ണ്ണാലയ ജ്വല്ലറിയുടെ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു.

വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയാണ് അപകടം സംഭവിച്ചത്.

ഏറെ തിരക്കുള്ള നഗരത്തിലെ റോഡില്‍ വെച്ചാണ് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടത്. സ്‌കൂട്ടറിന്റെ ആക്‌സിലേറ്റര്‍ കേബിളിന് തകരാറ് സംഭവച്ചതാണ് നിയന്ത്രണം വിടാന്‍ കാരണമായത്. ഇതിനിടെ വാഹനമോടിച്ച യുവാവ് സ്‌കൂട്ടറില്‍ ചാടി രക്ഷപ്പെട്ടു. പിന്നീട് സ്‌കൂട്ടര്‍ ആളില്ലാതെ ഓടി ജ്വല്ലറിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
. ആ സമയം കടയിലും സമീപത്തും നിരവധി ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല.

Share news
error: Content is protected !!
Scroll to Top