പരപ്പനങ്ങാടി ടോള്‍ പിരിവ് സര്‍വ്വകക്ഷിയോഗം കോണ്‍ഗ്രസ്സും ബഹിഷ്‌ക്കരിച്ചു

പരപ്പനങ്ങാടി: അവുക്കാദര്‍കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിന്റെ ടോള്‍ പിരിവ് സുഗമമാക്കുന്നതിന് പരപ്പനങ്ങാടി പോലീസ് സബ് ഇന്‍സപെക്ടര്‍ വിളിച്ചു ചേര്‍ത്ത

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 പങ്കെടുത്തത്  മുസ്ലീം ലീഗും മാധ്യമപ്രവര്‍ത്തകരും മാത്രം

toollസര്‍വ്വകക്ഷിയോഗം ഭരണകക്ഷിയായ കോണ്‍ഗ്രസ്സും ബഹിഷ്‌ക്കരിച്ചു. ടോള്‍ വിരുദ്ധസമരവുമായി സഹകരിക്കുന്ന പരപ്പനങ്ങാടിയിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ യോഗം ബഹിഷ്‌ക്കരിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു.

ഇന്ന് വൈകീട്ട് പോലീസ് സ്‌റ്റേഷനില്‍ വച്ച് നടന്ന യോഗത്തി്ല്‍ മുസ്ലീംലീഗും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് പങ്കെടുത്തത്. വ്യാഴാഴ്ച മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കാനാനണ് അധികൃതരുടെ തീരുമാനം. ടോള്‍ പിരിക്കാനെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും സമരം ചെയ്യാനുള്ള അവകാശത്തെ ഹനിക്കില്ലെന്നും എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുകയോ മറ്റ് അക്രമങ്ങള്‍ നടത്തുകയോ ചെയ്താല്‍ അതിനെ നേരിടുമെന്നും യോഗത്തില്‍ എസ്‌ഐ അറിയിച്ചു. അനുവദിച്ച ആനുകൂല്യങ്ങളില്‍ തൃപ്തരാണെന്നും അതേ സമയം സമരക്കാരോട്് മാന്യമായി പെരുമാറണമെന്ന്് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.

പരപ്പനങ്ങാടി എസ്‌ഐ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലന്നാണ് തങ്ങളുടെ നിലപാടെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ഷാജഹാന്‍ മലബാറിന്യൂസിനോട് പറഞ്ഞു. പരപ്പനങ്ങാടി എസ്‌ഐയെ മുന്‍നിര്‍ത്ത് ടോള്‍ പിരിക്കാനുള്ള നീക്കത്തിന് പിന്നില്‍ സ്ഥലം എംഎല്‍എയും മന്ത്രിയുമായ അബ്ദുറബ്ബ് ആണെന്ന് സിപിഎം ആരോപിച്ചു. ഇത് സ്വാതന്ത്രസമരപാരമ്പര്യമുള്ള പരപ്പനങ്ങാടിക്കോരൂടുള്ള വെല്ലുവിളിയാണെന്നും സിപിഎം ഏരിയാകമ്മിറ്റിയംഗമായ കാര്‍ത്തികേയന്‍ പറഞ്ഞു.

ശക്തമായ സമരത്തെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തിവെച്ച ടോള്‍പിരിവ് പോലീസിന്റെ സഹായത്തോടെ വീണ്ടും തുടങ്ങാനുള്ള തീരുമാനത്തില്‍ നാട്ടുകാര്‍ കടുത്തത പ്രതിഷേധത്തിലാണ്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •