ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

തൃശ്ശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടു. ചന്ദ്രശേഖരന്‍ എന്ന ആനയാണ് രണ്ടാം പാപ്പാന്‍ എ ആര്‍ രതീഷിനെ ആക്രമിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ആനയെ ആനക്കോട്ടയില്‍ നിന്ന് പുറത്തിറക്കി വെള്ളം കൊടുക്കുന്നതിനിടെയാണ് പാപ്പാന് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഉടനെ രതീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

25 വര്‍ഷത്തിന് ശേഷമാണ് ആനയെ പുറത്തിറക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top