ട്രെയിനില്‍ യാത്രക്കാരന്റെ ശരീരത്തിലേക്ക് തിളച്ചവെള്ളം ഒഴിച്ച പാന്‍ട്രീ ജീവനക്കാരന്‍ അറസ്റ്റില്‍

ചിത്രം ഫയല്‍

ഷൊര്‍ണ്ണൂര്‍: യാത്രക്കാരന്റെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച പാന്‍ട്രീ ജീവനക്കാരന്‍ അറസ്റ്റില്‍. നേത്രാവതി എക്‌സ്പ്രസിലാണ് സംഭവം ഉണ്ടായത്. മുംബൈ സ്വദേശി അഭിഷേക് ബാബു(24)വിനാണ് പൊള്ളലേറ്റത്. സംഭവത്തില്‍ പാന്‍ട്രികാര്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങാണ് ഷൊര്‍ണൂര്‍ റെയില്‍വേ പോലീസിന്റെ പിടിയിലായത്.

അഭിഷേക് ബാബു മുംബൈയില്‍ നിന്ന് സുഹൃത്തുകള്‍ക്കൊപ്പം തൃശൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം.

ഇവരുടെ കയ്യിലുണ്ടായിരുന്ന വെള്ളം തീര്‍ന്നതിനെ തുടര്‍ന്ന് പാന്‍ട്രീകാറില്‍ പോയി വെള്ളം വാങ്ങാന്‍ എത്തുകയും 200 രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ 15 രൂപ കൊണ്ടുവരാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ യുവാക്കളും പാന്‍ട്രീകാര്‍ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി.തിരിച്ച് സീറ്റിലെത്തിയപ്പോഴാണ് തൊപ്പിയും കണ്ണടയും അവിടെ മറന്നുവെച്ചത് യുവാക്കള്‍ക്ക് ഓര്‍മ വന്നത്. ഇത് വാങ്ങാന്‍ ചെന്നപ്പോള്‍ രാവിലെ താരം എന്ന് ജീവനക്കാര്‍ പറഞ്ഞുവെത്ര. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ തൊപ്പിയും കണ്ണടയും ചോദിച്ച് ചെന്നപ്പോള്‍ ജീവനക്കാരനായ രാഗവേന്ദ്ര സിങ് ബക്കറ്റില്‍ തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതെതുടര്‍ന്ന് യുവാക്കള്‍ റെയില്‍വേ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ട്രെയില്‍ തൃശൂരില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് പാന്‍ട്രീ ജീവനക്കാരനെ പിടികൂടുകയായിരുന്നു.

പൊള്ളലേറ്റ അഭിഷേക് ബാബുവിനെ പോലീസും സുഹൃത്തുക്കളും ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പാന്‍ട്രീ ജീവനക്കാരനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top