Section

malabari-logo-mobile

പാണക്കാട്‌ തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്‌ ബുക്കില്‍ പോസ്‌റ്റ്‌ ഒരാള്‍ അറസ്‌ററില്‍

HIGHLIGHTS : പെരിന്തല്‍മണ്ണ:മുസ്ലീം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെ അപകീടര്‍ത്തിപ്പെടുത്തുന്ന തരത്തില്‍

Untitled-2 copyപെരിന്തല്‍മണ്ണ:മുസ്ലീം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെ അപകീടര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടതിന്‌ ഒരാള്‍ അറസ്‌റ്റില്‍. മലപ്പുറം കൂട്ടലങ്ങാടി കുറവ സ്വദേശി പഴമള്ളുര്‍ പഴേടത്ത്‌ വീട്ടില്‍ അബ്ദുല്‍ അസീസ്‌(കുഞ്ഞ-43) ആണ്‌ അറസ്റ്റിലായത്‌.

പാണക്കാട്‌ തങ്ങളുടെ ഫോട്ടോയില്‍ കൃത്രിമം കാട്ടി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിന്‌ കൊളത്തൂര്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഈ കേസിലാണ്‌ ഇപ്പോള്‍ അറസ്‌ററ്‌ നടന്നിരിക്കുന്നത്‌. അബ്ദുല്‍ അസീസിന്റെ മൊബൈല്‍ ഫോണ്‍ പോലീസ്‌ കസ്‌റ്റഡിയിലടൂത്തു.
മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക്‌ ജാമ്യം ലഭിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!