പരപ്പനങ്ങാടി:പാലത്തിങ്ങല്‍ ടൗണ്‍ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായിട്ടുള്ള ഒന്നാംഘട്ട പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
ടൗണ്‍ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി പാലത്തിങ്ങല്‍ പാലത്തോട് ചേര്‍ന്നുള്ള രണ്ടു ഭാഗങ്ങളിലും ഇന്റര്‍ലോക്ക് പതിച്ചും, കോണ്‍ക്രീറ്റ് ചെയ്തും ഭംഗിയാക്കുന്ന ഒന്നാംഘട്ട പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നത്.
നിലവിലെ പാലത്തിന്റെ അടിയില്‍ ഇന്റര്‍ലോക്ക് ചെയ്ത് ഒരു കള്ളിയിലൂടെ മാത്രം ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കും, ബാക്കിയുള്ള കള്ളികളിലൂടെ വാഹനഗതാഗതം നിയന്ത്രിക്കും. പാലത്തിനോട് ചേര്‍ന്നുള്ള കൈയറ്റാല റോഡിന്റെ ഇരുവശവും ഇന്റര്‍ലോക്ക് ചെയ്ത് ഭംഗിയാക്കുന്ന പ്രവര്‍ത്തിയും ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പാലത്തിങ്ങല്‍ ടൗണ്‍ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവര്‍ത്തികള്‍ക്ക് 22 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് രണ്ടാംഘട്ട പ്രവര്‍ത്തികള്‍ക്കുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോദ് സ്ഥലം സന്ദര്‍ശിച്ചു.പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍
പി പി ഷാഹുല്‍ഹമീദ്, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ബിപി ഷാഹിദ,സ്ഥലം കൗണ്‍സിലര്‍ അസീസ് കൂളത്ത്,കൗണ്‍സിലര്‍ കെ ജുബരിയത്ത് എന്നിവരുമുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




