ആവശ്യമായ ചേരുവകള്‍:-
ഇളനീര്‍ – 2
ചൈന ഗ്രാസ് – 10 ഗ്രാം
ഇളനീര്‍ വെള്ളം
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം:-
ചൈനാഗ്രാസ് കുറച്ച് നേരം വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക.
2 ഇളനീരില്‍ നിന്ന് കാമ്പ് എടുത്ത് മാറ്റി പകുതി ഇളനീര്‍ കാമ്പ് അല്പം തേങ്ങാവെള്ളം ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
ചൈന ഗ്രാസ് പകുതി എടുത്ത് ചെറിയ തീയില്‍ ഉരുക്കുക. പാകമാകുമ്പോള്‍ ഈ മിക്സും പഞ്ചസാരയും തേങ്ങാപ്പാലിലേക്ക് ഒഴിച്ച് നന്നായി ഇളക്കി മാറ്റി വയ്ക്കുക. അതിലേക്ക് അടിച്ചെടുത്ത് വെച്ച ഇളനീര്‍കാമ്പ് മിക്‌സ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഇത് സെര്‍വിംഗ് ഡിഷിലേക്ക് മാറ്റി കുറഞ്ഞത് 30 മിനിറ്റ് വയ്ക്കുക. പിന്നീട് ഇത് ഫ്രിഡ്ജിലേക്ക് മാറ്റി 20 മിനിറ്റ് അല്ലെങ്കില്‍ സെറ്റ് ആകുന്നത് വരെ വയ്ക്കുക.
ചൈന ഗ്രാസ് ബാക്കിയുള്ളത് ഉരുക്കിയെടുക്കുക. ഇതിലേക്ക് ഇളനീരിന്റെ ബാക്കി ഭാഗം വളരെ ചെറിയ കഷണങ്ങളായി അരിഞ്ഞ് ബാക്കിയുള്ള തേങ്ങാവെള്ളത്തില്‍ യോജിപ്പിക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ പഞ്ചസാര ചേര്‍ക്കുക. നേരത്തെ സെറ്റ് ചെയ്തുവെച്ച താഴത്തെ പാളിയുടെ മേലെ
ഒഴിക്കുക.
പിന്നീട് ഇത് ഫ്രിഡ്ജിലേക്ക് മാറ്റി 1 മുതല്‍ 2 മണിക്കൂര്‍ വരെ അല്ലെങ്കില്‍ സെറ്റ് ആകുന്നത് വരെ വയ്ക്കുക. ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചു ഉപയോഗിക്കാം.




