പാക് ആക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ മരിച്ചു

gurnam-596655ജമ്മു : പാക് സൈന്യം കശ്മീരിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ബിഎസ്എഫ് ജവാന്‍ മരിച്ചു. 26കാരനായ ഗുര്‍നാം സിങ്ങാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ മരിച്ചത്.

ജമ്മുവിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കതുവ ജില്ലയിലെ ഹിരാനഗര്‍ മേഖലയില്‍ വെള്ളിയാഴ്ച പാക് സൈന്യം നിയന്ത്രണരേഖ കടന്ന് നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ഹിരാനഗര്‍ മേഖലയില്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴു പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.

Related Articles