ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി:ജി എം എല്‍ പി എസ് പരപ്പനങ്ങാടി ടൗണിലെ പ്രഥമാധ്യാപകന്‍ ബോബന്‍ മാഷിന്റെ റിട്ടയര്‍മെന്റിനോടനുബന്ധിച്ച് ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണി മുതല്‍ 12 മണി വരെ ജി എം എല്‍ പി എസ് പരപ്പനങ്ങാടി ടൗണ്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആയിരുന്നു ക്യാമ്പ്.

ചിത്രകലാ ക്യാമ്പില്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം ഉണ്ടായിരുന്നത്.

ക്യാമ്പിന് പ്രശസ്ത ചിത്രകാരന്‍ അശോകന്‍ ആദിപുരേടത്ത് നേതൃത്വം നല്‍കി. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് മന്‍സൂര്‍, അധ്യാപകരായ എച്ച് എം ബോബന്‍,വിജിഷമോള്‍,ബിന്ദു ജി തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top