Section

malabari-logo-mobile

പാൽ വാഴക്ക; റമദാൻ സ്പെഷ്യൽ

HIGHLIGHTS : paal vazhakka Ramadan Special

പാൽ വാഴക്ക
തയ്യാറാക്കിയത്; ഷരീഫ


ആവശ്യമായ ചേരുവകൾ:-

sameeksha-malabarinews

സാവൂദാൻ – 100 ഗ്രാം
ഒന്നാം തേങ്ങാപ്പാൽ – 1 കപ്പ്
രണ്ടാം തേങ്ങാപ്പാൽ – 2 കപ്പ്
നേന്ത്രപ്പഴം  അരിഞ്ഞത് – 1/2 കപ്പ്
പഞ്ചസാര – പാകത്തിന്
ഏലക്ക പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള് 

നെയ്യ് – 1 ടീസ്പൂൺ
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് – 3
കശുവണ്ടി  , കിസ്മിസ് – വറുക്കാൻ

തയ്യാറാക്കുന്ന വിധം:-

സാവൂദാൻ ഒരു മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.  കഴുകിയെടുത്ത്
രണ്ടാം തേങ്ങാപ്പാലിൽ  വേവിക്കുക. പാനിന്റെ അടിയിൽ പറ്റിപ്പിടിക്കാതിരിക്കാൻ ഇടയ്ക്കിടെ ഇളക്കി കുറഞ്ഞ തീയിൽ വേവിക്കുക.

 വാഴപ്പഴം, ഏലക്ക, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. 

സാവൂദാൻ പൂർണ്ണമായും വേവിച്ചു കഴിഞ്ഞാൽ, കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. 

ഒരു പാനിൽ നെയ്യ് ചൂടാക്കി ഉള്ളി സ്വർണ്ണ തവിട്ട് വരെ വറുക്കുക. കശുവണ്ടിയും കിസ്മിസും വറുത്ത്, തയ്യാറാക്കിയ പാൽ വാഴക്കയിലേക്ക് ഒഴിക്കുക. 

നന്നായി ഇളക്കി ചൂടോടെ വിളമ്പുക!

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!