നെന്മാറ സജിത കൊലക്കേസ് പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി;ശിക്ഷാവിധി 16 ന്

പാലക്കാട്: നെന്മാറ സജിത കൊലക്കേസ് പ്രതിയായ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷാവിധി ഈ വരുന്ന 16 ന് പ്രഖ്യാപിക്കും.പാലക്കാട് ജില്ലാ അഡീഷണല്‍ കോടതിയാണ് വിധി പറഞ്ഞത്. തനിക്കൊന്നും പറയാനില്ലെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു.

2019 ലാണ് ചെന്താമര സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍ക്കാരായിരുന്ന സജിതയും പുഷ്പയുമാണെന്നും ഇവര്‍ കൂടോത്രം ചെയ്തതുകൊണ്ടാണെന്നുമാണ് ചെന്താമരയുടെ വിശ്വാസം. ഇതിന്റെ വൈരാഗ്യത്തിലാണ് സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. പിന്നീട് ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ചെന്താമര ഈ കഴിഞ്ഞ ജനുവരിയില്‍ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

തങ്ങളുടെ അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ചെന്താമര ജീവിച്ചിരിക്കുന്നതുതന്നെ ഭയമാണെന്നും തങ്ങളെ ആക്രമിക്കുമോ എന്ന ഭയംകൊണ്ട് ഉറങ്ങാന്‍ പോലും കഴിയാറില്ലെന്നും ചെന്താമരയ്ക്ക് വധശിക്ഷതന്നെ വിധിക്കണമെന്ന് സുധാകരന്റെയും സജിതയുടയും മക്കളായ അതുല്യയും അഖിലയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top