ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസ്(80)അന്തരിച്ചു. യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കുപറ്റിയിരുന്നു. എന്നാല്‍ കാര്യമായ പ്രശ്‌നമൊന്നും തോന്നാത്തതിനാല്‍ ചികിത്സ തേടിയില്ല. എന്നാല്‍ വൃക്കരോഗത്തെ തുടര്‍ന്ന് അന്ന് വൈകീട്ട് ഡയാലിസിസ് ചെയ്തതിനു പിന്നാലെ ആശുപത്രിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തയിപ്പോഴാണ് രാവിലെയുണ്ടായ വീഴ്ചയില്‍ തലയിടിച്ച് തലയില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതും തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായും, കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചു. ഗതാഗതം,ദേശീയപാത, തൊഴില്‍, സ്റ്റാറ്റിസ്റ്റിക്‌സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, യുവജനകാര്യം, സ്‌പോര്‍ട്‌സ് തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

ഭാര്യ: ബ്ലോസം ഫെര്‍ണാണ്ടസ്. മക്കള്‍: ഓഷന്‍, ഒഷാനി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •