ഉമ്മന്‍ചാണ്ടി ചികില്‍സക്കായി ബെംഗളുരു എച്ച്‌സിജി ആശുപത്രിയില്‍

ബെംഗളൂരു : വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ബെംഗളുരു എച്ച്‌സിജി ബെംഗളുരുവിലെ ആശുപത്രിയില്‍. തുടര്‍ചികിത്സ എങ്ങനെ വേണമെന്നതില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഡോക്ടര്‍മാര്‍ യോഗം ചേരും. ബെംഗളുരു എച്ച്‌സിജി ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. യു എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുക.

ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ഡോക്ടര്‍മാര്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചിട്ടും രോഗപ്രതിരോധശേഷിയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാത്തത് ആശ്വാസകരമാണ്.

ഇന്നലെ വൈകിട്ടോടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബെംഗളുരു സംപിംഗ രാമ നഗരയിലുള്ള എച്ച്‌സിജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ മറിയാമ്മയും മൂന്ന് മക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top