തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിനിയായ 73കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
കിംസ് ആശുപത്രിയില്‍ നിന്നയച്ച സാമ്പിളുകളില്‍ ഒന്നിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തൊന്‍പതായി. കഴിഞ്ഞ ദിവസം ഒരു വയസും പത്തുമാസവും പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സിക സ്ഥിരീകരിച്ചിരുന്നു.
അതിനിടെ സിക്ക വൈറസ് ബാധിത മേഖലകളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. ആനയറ, പാറശാല എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്. ഗര്‍ഭണികളിലെ വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആക്ഷന്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. സിക്ക സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എത്തിയ ആറംഗ കേന്ദ്ര സംഘം തലസ്ഥാനത്ത് തുടരുകയാണ്.




