തിരൂരില്‍ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ കാണാതായ ബുള്ളറ്റ് കടല്‍ക്ഷോഭത്തില്‍ പുറത്തുവന്നു

തിരൂര്‍: രാഷ്ട്രീയ സംഘര്‍ഷകാലത്ത് കാണാതായ ബുള്ളറ്റ് കനത്ത കടല്‍ക്ഷോഭത്തില്‍ കടല്‍ തീരത്ത് കണ്ടെത്തി. തിരൂരിനടുത്ത പറവണ്ണ വേളാപുരം കടപ്പുറത്താണ് സംഭവം. ഇവിടെ സി.പി.എം പ്രവര്‍ത്തകന്‍ ഉനൈസിന്റെ വീട്ടുമുറ്റത്ത് നിന്ന് ഏതാനും മാസം മുമ്പ് ബുള്ളറ്റ് കാണാതായ ബുള്ളറ്റാണ് ഇപ്പോള്‍ കടല്‍ തിരികെ നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുള്ള കവര്‍ച്ചയാണെന്ന് നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മോഷ്ടിച്ച ബുള്ളറ്റ് കടലില്‍ തള്ളിയെന്നായിരുന്നു പ്രചാരണം. ലീഗ്-സി.പി.എം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു സംഭവം.
ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ കടല്‍ ക്ഷോഭിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് കരയിലേക്ക് വെള്ളം അടിച്ച് കയറുന്നുണ്ട്. തിരയുടെ ശക്തിയില്‍ കരയിലെ മണല്‍ത്തിട്ട ഇളകിയതോടെയാണ് ബുള്ളറ്റ് പുറത്തേക്ക് കണ്ടത്. വാഹനം തുരുമ്പിച്ച് ഉപയോഗശൂന്യമായ നിലയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തി ബുള്ളറ്റ് തിരൂരില്‍ നിന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

Share news
error: Content is protected !!
Scroll to Top