മുന്‍ഗണനാ കാര്‍ഡുകള്‍ക്കുള്ള ഓണകിറ്റ് വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ആവശ്യ സാധനങ്ങള്‍ അടങ്ങിയ മുന്‍ഗണന (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള ഓണകിറ്റുകള്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 20) മുതല്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് ജൂലൈയില്‍ സാധനങ്ങള്‍ വാങ്ങിയ റേഷന്‍ കടകളില്‍ നിന്നു തന്നെ കിറ്റു ലഭിക്കും. ഇന്ന് റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക് കിറ്റ് ലഭിക്കും. 21 ന് 1, 2 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കും, ആഗസ്റ്റ് 22 ന് 3, 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കും 24 ന് 6, 7, 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭിക്കും. കാര്‍ഡുടമകള്‍ റേഷന്‍കടയില്‍ നിന്നും റേഷനും ഓണ കിറ്റുകളും വാങ്ങാനെത്തുമ്പോള്‍ സാമൂഹിക അകലവും മറ്റു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.

മലപ്പുറം ജില്ലയിലെ എ.എ.വൈ.(മഞ്ഞ) കാര്‍ഡുകള്‍ക്കുള്ള ഓണം സൗജന്യ കിറ്റു വിതരണം 92 ശതമാനം പൂര്‍ത്തിയായതായി ജില്ലാ സപ്ളൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. ജില്ലയിലെ ആകെയുള്ള 52853 എ.എ.വൈ. കാര്‍ഡുകളില്‍ 48544 കുടുംബങ്ങള്‍ സൗജന്യ കിറ്റ് ഇതുവരെ കൈപ്പറ്റി.

ഈ മാസം സാധാരണ റേഷന്‍ വിഹിതത്തിനു പുറമെ എ.എ.വൈ. (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകള്‍ക്ക് ആളൊന്നിന് 4 കി.ഗ്രാം അരിയും 1 കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. പൊതുവിഭാഗം (വെള്ള), പൊതു വിഭാഗം സബ്സിഡി (നീല) കാര്‍ഡുകള്‍ക്ക് 10 കി.ഗ്രാം സ്പെഷ്യല്‍ അരി കിലോഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും.

 

Share news
error: Content is protected !!
Scroll to Top