‘ഓന്‍ നിന്റെ മാര്‍പാപ്പ’ വിഡിയോ ഗാനം പുറത്തിറങ്ങി. സംവിധാനം ഉണ്ണി മുകുന്ദന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ‘മാര്‍ക്കോ’ വരുന്നു

ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഉണ്ണി മുകുന്ദന്‍-ഹനീഫ് അദെനി ചിത്രം ‘മാര്‍ക്കോ’ റിലീസ് ചെയ്യുന്നതിന് മുന്‍പ് വന്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപത്തിലും ആക്ഷന്‍ ഭാവത്തിലുമാണ് ഉണ്ണി മുകുന്ദനെത്തുന്നത്. ടീസര്‍ മുതല്‍ ചിത്രവുമായി ബന്ധപ്പെട്ട് ഇതു വരെ വന്ന അപ്‌ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മാധ്യമങ്ങളില്‍ ലഭിച്ചത്. ഇപ്പോഴിതാ പുതിയ അപ്‌ഡേറ്റ് ആയി മാര്‍ക്കോയുടെ പ്രോമോ വീഡിയോ ഗാനം ‘മാര്‍പാപ്പ’ പുറത്തിറങ്ങിയിരിക്കുകയാണ്. ബേബി ജീന്‍ ആലപിച്ച ഗാനത്തിന് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സയീദ് അബ്ബാസ് ഈണം പകര്‍ന്നിരിക്കുന്നു. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണിതെന്ന പ്രത്യേകതയുമുണ്ട്. മറ്റൊരു പ്രത്യേകത ഈ പ്രോമോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ എന്നതുമാണ്.

‘മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്ന് അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്ന മാര്‍ക്കോ ഡിസംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ ഒരേ സമയം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ‘ബ്ലഡ്’ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി. ആദ്യം പുറത്തിറങ്ങിയത് ഡബ്‌സി പാടിയ വേര്‍ഷനായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ സന്തോഷ് വെങ്കി പാടിയ വേര്‍ഷന്‍ പുറത്തിറക്കി.

ഒരേ പാട്ട് രണ്ട് ഗായകരുടെ ശബ്ദത്തില്‍ പുറത്തിറങ്ങിയിട്ടും ഗാനം ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്. ഒന്നാം സ്ഥാനം സ്വന്തമാക്കിയത് സന്തോഷ് വെങ്കിയുടെ വേര്‍ഷനായിരുന്നെങ്കിലും ഡബ്ലിയു വേര്‍ഷന്‍ രണ്ടാം സ്ഥാനം നേടി. ബേബി ജീന്‍ പാടിയ ‘മാര്‍പ്പാപ്പ’ എന്ന ഗാനമാണ് പിന്നീട് പുറത്തിറങ്ങിയത്. ഈ മൂന്ന് ഗാനങ്ങളും യുട്യൂബില്‍ മ്യൂസിക് വിഭാഗത്തില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഒരേ ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരികയെന്നത അപൂര്‍വ്വമാണ്.

ഉണ്ണി മുകുന്ദന്റെ മാസ്സ് വരവിനായ് വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മ്മാണ ചിത്രമാണിത്. മാത്രമല്ല ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ പ്രൊമോഷന്‍സ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ സിനിമക്ക് ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂരാണ് സംഗീതം പകരുന്നത്. ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), സിദ്ദീഖ്, അഭിമന്യു തിലകന്‍, മാത്യു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീര്‍, ജിയാ ഇറാനി, സനീഷ് നമ്പ്യാര്‍, ഷാജി ഷാഹിദ്, ഇഷാന്‍ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുര്‍വാ താക്കര്‍, സജിത ശ്രീജിത്ത്, പ്രവദ മേനോന്‍, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായര്‍, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എക്‌സിക്യൂറിറ്റിവ് പ്രൊഡ്യൂസര്‍: ജുമാനാ ഷെരീഫ്, ഗാനരചന: വിനായക് ശശികുമാര്‍, ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യും ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബിനു മണമ്പൂര്‍, ഓഡിയോഗ്രഫി: എം.ആര്‍. രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: കിഷന്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍ ടെന്‍ ജി മീഡിയ, വി എഫ് എക്‌സ്: 3 ഡോര്‍സ്, സ്റ്റീല്‍സ്: നന്ദു ഗോപാലകൃഷ്ണന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top