HIGHLIGHTS : കോഴിക്കോട് :ഏപ്രില്‍ 25 മുതല്‍ കോഴിക്കോട് നടന്നുവരുന്ന അന്താരാഷ്ട്ര പുസ്‌തകോത്സവം ഒലീവ്
കോഴിക്കോട് :ഏപ്രില്‍ 25 മുതല്‍ കോഴിക്കോട് നടന്നുവരുന്ന അന്താരാഷ്ട്ര പുസ്‌തകോത്സവം ഒലീവ് ബ്‌ിബ്ലിയോ 2015 ശ്രദ്ധേയമാകുന്നു. കോഴിക്ക്‌ോട് സ്വപ്‌നനഗരിക്ക് സമീപം ഒരിക്കിയിരിക്കുന്ന പുസ്‌തകോത്സവത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുസ്‌തകങ്ങളെ പരിചയപ്പെടുന്നതിനും ഇതോടൊപ്പം നടക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കുന്നതിനും കോഴിക്കാട്ടെ വായനാസമൂഹം സജീവമായിത്തനെന്നെ ഇടപെടുന്നുണ്ട്.
മേളയുടെ ഭാഗമായി ഇന്ന്‌് കെഎന്‍ രാഘവന്‍ രചിച്ച വിഭജനത്തിന്റെ നേര്‍ക്കാഴ്‌ചകള്‍ എന്ന് പുസ്‌തകം പ്രകാശനം ചെയ്‌തു. പ്രമുഖ എഴുത്തുകാരന്‍ സേതു പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ച ചടങ്ങില്‍ രാമനുണ്ണി ആദ്യപ്രതി ഏറ്റുവാങ്ങി. ചടങ്ങില്‍ മന്ത്രി എംകെ മുനീര്‍ അധ്യക്ഷം വഹിച്ചു. അബ്ദുസമദ് സമദാനി എംഎല്‍എ ടിജി സുരേഷ് സജി ഗോപിനാഥ് അര്‍ഷാദ് ബത്തേരി എന്നിവര്‍ സംസാരിച്ചു

തുടര്‍ന്ന് ഞെരളത്ത് ഹരിഗോവിന്ദന്‍ സോപാനസംഗീതം അവതരിപ്പിച്ചു.