ട്രെയിനിൽനിന്ന് എറിഞ്ഞത് 8 കിലോ കഞ്ചാവ്; ഒഡിഷ യുവതി പിടിയിൽ

HIGHLIGHTS : Odisha woman arrested for throwing 8 kg of ganja from train

നെടുമ്പാശേരി : ട്രെയിനിൽ നിന്ന് എറിഞ്ഞു കൊടുത്ത കഞ്ചാവ് കൊണ്ടു പോകുന്നതിനിടെ യുവതി പിടിയിൽ. ഒഡിഷസിങ് കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിങ്ങി(24)നെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ഞായർ പുലർച്ചെ നെടുവന്നൂരാണ് സംഭവം. ട്രെയിനിൽനിന്ന് പൊതികൾ വലിച്ചെറിയുന്നതുകണ്ട് നാട്ടു കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസെത്തി നടത്തിയ പരിശോധനയിലാണ് പൊതികൾ ശേഖരിച്ച് പോകുന്ന ശാലിനിയെ കണ്ടത്. ഇവരുടെ ബാഗിൽ നാല് പൊതികളിലായി എട്ടുകിലോ കഞ്ചാവുണ്ടായിരുന്നു.

റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവുകടത്തിന് പുതിയ തന്ത്രം പരീക്ഷിച്ചത്. 10 ദിവസത്തിനിടെ മൂന്നുതവണയായി എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽമാത്രം 92 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

ആളൊഴിഞ്ഞ സ്ഥലവും കഞ്ചാവ് ശേഖരിക്കാനുള്ള ആളെയും നേരത്തേ കണ്ടുവയ്ക്കും. ട്രെയിനിൽ കൊണ്ടുവരുന്ന കഞ്ചാവ് ആ ഭാഗത്ത് എത്തുമ്പോൾ പുറത്തേക്ക് എറിയും. മുൻനിശ്ചയിച്ചപ്രകാരം കാത്തുനിൽക്കുന്നവർ കഞ്ചാവുമായി സ്ഥലം വിടും. ഇവർ നേരത്തേ ഈ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. റൂറൽ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ ഡി വൈഎസ്‌പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ ആർ രാജേഷ്, സബ് ഇൻസ്പെക്ടർ എസ് എസ് ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!