
തിരൂരങ്ങാടി: വില്‍പനക്കെത്തിച്ച കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിലായി. ഒറീസ് ബാഗ്ദേരി കോരാപുട്ട് സ്വദേശി രജന്ത് നാഗ(29) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ടോടെ ചെമ്മാട് ടൗണില്‍ ഡാന്‍സാഫ് ടീം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 2 ലക്ഷത്തോളം വില വരുന്ന 4 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ശരീരത്തില്‍ ഒളിപ്പിച്ച് അതിവിദഗ്ധമായാണ് ഇയാള്‍ കഞ്ചാവ് കടത്തിയിരുന്നത്. ഒറീസയില്‍ നിന്നും നിരവധി തവണ ഇയാള്‍ കഞ്ചാവ് കടത്തി കൊണ്ടു വന്നിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നു’.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി ഇന്‍സ്പാക്ടര്‍ പ്രദീപ്, ഡാന്‍സാഫ് എസ് ഐ എന്‍ ആര്‍ സുജിത്ത് എന്നിവരുടയുടെ നേതൃത്വത്തില്‍
ഡാന്‍സാഫ് സംഘമാണ് അന്വേഷണം നടത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




