ഹജ്ജ് 2026: അപേക്ഷ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

അടുത്ത വര്‍ഷത്തെ- ഹജ്ജ് 2026-ലേക്കുള്ള ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണം ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷാ സമര്‍പ്പണം.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://www.hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. ‘HajSuvidha’മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാവുതാണ്.
അപേക്ഷ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉടനെ പ്രസിദ്ധീകരിക്കും. ഹജ്ജ്-2026നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണം. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്.
• അപേക്ഷകര്‍ക്ക് 31-12-2026 വരെയെങ്കിലും കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കേണ്ടതാണ്.
• പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പാസ്പോര്‍ട്ടില്‍ ‘Surname’ കൂടി ഉള്‍പ്പെടുത്തേണ്ടതാണ്.
• കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറില്‍ അപേക്ഷിക്കേണ്ടത്.
• പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്)
• അപേക്ഷകരുടെ പാസ്പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, അഡ്രസ്സ് പ്രൂഫ്, മറ്റു അനുബന്ധ രേഖകള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ അപേക്ഷയില്‍ അപലോഡ് ചെയ്യേണ്ടതാണ്.
• ഹജ്ജിന് കുറഞ്ഞ ദിവസത്തെ പാക്കേജിന് താല്‍പര്യമുള്ളവര്‍ അപേക്ഷയില്‍ ആയത് രേഖപ്പെടുത്തണം.
• അപേക്ഷ സമര്‍പ്പിക്കാനമുള്ള അവസാന തിയ്യതി 2025 ജൂലായ് 31 ആണ്.
പ്രത്യേകം ശ്രദ്ധിക്കുക:-
• അപ്ലോഡ് ചെയ്യുന്ന രേഖകള്‍ വളരെ വ്യക്തവും പൂര്‍ണ്ണമായും വായിക്കാന്‍ കഴിയുന്നതുമായിരിക്കണം. രേഖകള്‍ കൃത്യമായി അപ്ലോഡ് ചെയ്തവ മാത്രമേ പരിഗണിക്കുകയുള്ളൂ.
• സൂക്ഷ്മ പരിശോധനക്ക് ശേഷം സ്വീകാര്യമായ അപേക്ഷകള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി കവര്‍ നമ്പര്‍ അലോട്ട് ചെയ്യുന്നതാണ്.

രേഖകള്‍ നറുക്കെടുപ്പിന് ശേഷം സബ്മിറ്റ് ചെയ്താല്‍ മതി:
• തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഡൗണ്‍ലോഡ് ചെയ്ത ഹജ്ജ് അപേക്ഷാ ഫോറവും മറ്റു അനുബന്ധ രേഖകളും, നറുക്കെടുപ്പിന് ശേഷമാണ് സമര്‍പ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. ആദ്യ ഗഡുവായി 1,50,000രൂപയാണ് അടക്കേണ്ടത്. അപേക്ഷയോടൊപ്പം പണമടച്ച രശീതി കൂടി സമര്‍പ്പിക്കണം.
• ഹജ്ജ് കമ്മിറ്റിക്ക് മറ്റു ഏജന്‍സികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല. വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് യാതൊരുവിധ ഉത്തരവദിത്വവുണ്ടായിരിക്കില്ല.
• അപേക്ഷയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെങ്കില്‍ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടാവുതാണ്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ
ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുടെ മൊബൈല്‍ നമ്പര്‍:-
2025- ജില്ലാ ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുടെ നമ്പറുകള്‍:-
1 തിരുവനന്തപുരം മുഹമ്മദ് യൂസഫ് 9895 648 856
2 കൊല്ലം നിസാമുദ്ധീന്‍ ഇ 9496 466 649
3 പത്തനംതിട്ട നാസര്‍ എം 9495 661 510
4 ആലപ്പുഴ മുഹമ്മദ് ജിഫ്രി സി.എ. 9495 188 038
5 കോട്ടയം ശിഹാബ് പി.എ 9447 548 580
6 ഇടുക്കി അജിംസ് കെ.എ. 9446 922 179
7 എറണാകുളം ജസീല്‍ തോട്ടത്തിക്കുളം 9446 607 973
8 തൃശ്ശൂര്‍ Dr. സുനില്‍ ഫഹദ് 94471 36313
9 പാലക്കാട് ജാഫര്‍ കെ.പി 9400 815 202
10 മലപ്പുറം മുഹമ്മദ് റഊഫ് യു. + 9656206178
9446631366
9846738287
11 കോഴിക്കോട് നൗഫല്‍ മങ്ങാട് + 8606 586 268
94956 36426
12 വയനാട് ജമാലുദ്ധീന്‍ കെ 9961 083 361
13 കണ്ണൂര്‍ നിസാര്‍ എം.ടി 8281 586 137
14 കാസറഗോഡ് മുഹമ്മദ് സലീം കെ.എ 9446 736 276

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top