പത്ത് മിനിറ്റ്‌കൊണ്ട് അടിപൊളി ഓട്‌സ് ക്യാരറ്റ് പുട്ട്….

ആവശ്യമായ ചേരുവകള്‍

ക്യാരറ്റ് – 2 വലുത്
ഓട്‌സ് – 3 മീഡിയം കപ്പ്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് വലിയ ക്യാരറ്റ് ഗ്രേറ്റ് ചെയ്‌തെടുക്കുക.ശേഷം മൂന്ന് മീഡിയം കപ്പ് ഓട്‌സ് എടുക്കുക. ഒരു മിക്‌സിയുടെ ജാറില്‍ ഗ്രേറ്റ് ചെയ്ത ക്യാരറ്റും ഓട്‌സും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒന്നടിച്ചെടുക്കുക. ശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്നപോലെ പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങ ചേര്‍ക്കുക, ശേഷം ഓട്‌സ് ക്യാരറ്റ് അടിച്ചെടുത്തത് ചേര്‍ക്കുക, വീണ്ടും തേങ്ങ മുകളിലിട്ട് ഈ മിക്‌സ് ഇടുക കുറ്റി നിറയുന്നവരെ ഇത് പിന്തുടരുക. ശേഷം ഇത് ആവിയില്‍ വേവിച്ച് പഴമോ കറിയോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top