ദില്ലി:മലയാളികളായ രണ്ട് കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റ് ഇരുസഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അസ്റ്റ് ചെയ്ത സംഭവത്തില്‍ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകള്‍ ഇരു സഭകളും തള്ളി. ഹൈബി ഈഡന്‍, ബെന്നി ബഹന്നാന്‍, കെ സുധാകരന്‍ എന്നീ എംപിമാരാണ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ ഈ ആവശ്യം ഇരുസഭകളും അംഗീകരിച്ചില്ല. ഇതോടെ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു.
സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്കായി വെള്ളിയാഴ്ചയാണ് മൂന്ന് പെണ്‍കുട്ടികളെ കൂട്ടികൊണ്ടുപോകാനായി എത്തിയ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ വെച്ച് അറസ്റ്റ് ചെയ്തത്.




