നാളെ സ്‌കൂളുകള്‍ക്ക് അവധിയില്ല; ശനിയാഴ്ച പ്രവൃത്തിദിനം

തിരുവനന്തപുരം: വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം, സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. നാളെ കൂടാതെ ഒക്ടോബര്‍ 29ശനിയും ഡിസംബര്‍ 3ശനിയും സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

എന്നാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ല.

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. സര്‍വകലാശാല പരീക്ഷകള്‍ അടക്കം മാറ്റിയിട്ടുമുണ്ട്.

Share news
error: Content is protected !!
Scroll to Top