മയക്കുമരുന്ന് കേസില്‍ ശിക്ഷപ്പെടുന്ന പ്രതികള്‍ക്ക് ഇനിമുതല്‍ പരോള്‍ ഇല്ല. മയക്കുമരുന്നിന്റെ വില്‍പ്പനയിലുണ്ടായ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ജയില്‍ചട്ടങ്ങളില്‍ ഭേദഗതി വരുത്താനായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇനിമുതല്‍ അടിയന്തിര പരോളും നല്‍കില്ല.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍ പ്രട്രോളിംഗ് നടത്തുകയാണ്.ലഹരി വില്‍പ്പനയും ഉപയോഗവും തടയാനായി കേരള പോലീസിന്റെ ഡ്രോണ്‍ പരിശോധനയും തുടങ്ങിയിട്ടുണ്ട്.സംശയാസ്പദമായ രീതിയിലുള്ള ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയുടെ ലൊക്കേഷനും വീഡിയോയും ഫോട്ടോയും സഹിതം അതത് പോലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറുന്നതാണ്. ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, മറ്റ് തിരക്കേറിയ ഇടങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




