Section

malabari-logo-mobile

നിസാമുദ്ധീന്‍ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 7 പേര്‍ മരിച്ചു: നിരവധി പേര്‍ രോഗബാധിതര്‍

HIGHLIGHTS : ദില്ലി രാജ്യത്തെ കോവിഡ് രോഗവ്യാപനത്തിന്റെ പ്രധാനകേന്ദ്രമായി ദില്ലി നിസാമുദ്ധീന്‍ മാറിയെന്ന് സൂചന. നിസാമുദ്ധീന്‍ ബംഗ്ലെവാലി മസ്ജിദില്‍ വെച്ച് നടന്ന ...

ദില്ലി രാജ്യത്തെ കോവിഡ് രോഗവ്യാപനത്തിന്റെ പ്രധാനകേന്ദ്രമായി ദില്ലി നിസാമുദ്ധീന്‍ മാറിയെന്ന് സൂചന.

നിസാമുദ്ധീന്‍ ബംഗ്ലെവാലി മസ്ജിദില്‍ വെച്ച് നടന്ന തബ്‌ലീഗ് ജമാ അത്ത എന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ തെലുങ്കാനയില്‍ നിന്നുള്ള 6 പേര്‍ മരിച്ചതോടയാണ് നിസാമുദ്ധീന്‍ ശ്രദ്ധേകേന്ദ്രമാകുന്നത്. ഇവര്‍ മാര്‍ച്ച് 13 മുതല്‍ 15 വരെ നിസാമുദ്ധീനിലെ മതപ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തവരാണെന്ന് പറയുന്നു. വ്യാഴാഴ്ച മരിച്ച 65 കാരനായ കാശ്മീരി സ്വദേശിയും ഈ ചടങ്ങില്‍ പങ്കെടുത്തയാളാണന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിവരം സ്ഥിരീകരിച്ചതോടെ നിസാമുദ്ധീനിലെ ആളുകളെ കൂട്ടത്തോടെ പരിശോധനക്ക് വിധേയരാക്കുകയായിരുന്നു ഇവരില്‍ പലര്‍ക്കും കോവിഡ് വൈറസ് ബാധിച്ചിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ളവരും ഉണ്ട്. ആശുപത്രിയിലെത്തിച്ച 170 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നാണ് പ്രാഥമികവിവരം. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിക്കഴിഞ്ഞു.ഇനിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 400ഓളം ആളുകള്‍ ഇപ്പോളും മര്‍കസിലുണ്ട്.

sameeksha-malabarinews

തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥരീകരിച്ചവരില്‍ 16 പേര്‍ നിസാമുദ്ധീന്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് തിരികെയെത്തിയവരാണ്. തമിഴ്‌നാട്ടില്‍ കോവിഡ് ബാധ കൂടുതല്‍ കണ്ടെത്തിയത് ഈറോഡ് ജില്ലയിലായിരുന്നു. ഇവിടെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത തായ്‌ലാന്റ് , ഇന്ത്യോനേഷ്യന്‍ സ്വദേശികള്‍ ദിവസങ്ങളോളം താമസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സൗദി അറേബ്യ, തായ്‌ലാന്റ് മലേഷ്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം രണ്ടായിരത്തോളം പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!