മത്സ്യകൃഷിയിൽ നൂറുമേനി വിളയിച്ചെടുത്ത് നിസാമുദ്ധീൻ 

താനൂർ: മത്സ്യകർഷകനായ മംഗലത്ത്‌ നിസാമുദ്ധീൻ ഇത്തവണ നൂറുമേനിയാണ് തന്റെ പട്ടരുപറമ്പിലെ കുളത്തിൽ വിളവെടുപ്പ് നടത്തിയത്.

ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നത്. വരാൽ, തിലാപ്പിയ ഉൾപ്പെടെ ഏകദേശം അര ടണ്ണോളം മത്സ്യങ്ങൾ വിളവെടുപ്പ് നടത്തി.

ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. താനാളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, പഞ്ചായത്തംഗം ഷബീർ കുഴിക്കാട്ടിൽ, ഫിഷറീസ് ഓഫീസർ സ്നേഹ ജോർജ്ജ്, ഫിഷറീസ് അക്വാകൾച്ചർ പ്രമോട്ടർ ഒ.പി സുരഭില, രേഷ്മ മത്സ്യകർഷകരായ എം. നിസാമുദ്ധീൻ, ബൈജു മാട്ടുമ്മൽ തുടങ്ങിയവർ സന്നിഹിതരായി.

Share news
error: Content is protected !!
Scroll to Top