Section

malabari-logo-mobile

വിറച്ചു കോട്ടകള്‍….. വിറപ്പിച്ചു നിയാസ്

HIGHLIGHTS : തിരുരങ്ങാടി : മുപ്പതിനായിരത്തിന്റെ ഭുരിപക്ഷമെന്ന ബാലികേറാമല

niyas pulikkalakathതിരുരങ്ങാടി : മുപ്പതിനായിരത്തിന്റെ ഭുരിപക്ഷമെന്ന ബാലികേറാമല ചവിട്ടിക്കയറാന്‍ തിരുരങ്ങാടി നിയോജകമണ്ഡലത്തില്‍ മത്സരത്തിന് നിയാസെത്തിയപ്പോള്‍ തിരുങ്ങാടിക്കാരുടെ മനസ്സില്‍ ഇത്രയും പ്രതിഷേധമുണ്ടെന്ന് തിരിച്ചറിഞ്ഞവര്‍ ചുരുക്കം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനനാളുകളില്‍ ഇടതു ജനകീയമുന്നണി പ്രവര്‍ത്തകര്‍ തിരുരങ്ങാടിയില്‍ കനത്തമത്സരമാണ് നടക്കുന്നതെന്ന് പറഞ്ഞപ്പോഴും കേരളം വിശ്വസിച്ചില്ല.. എന്നാല്‍ 19ാം തിയ്യതി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തേക്കൊഴുകിയ ആദ്യ ലീഡ് വാര്‍ത്തകളില്‍ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് ആയിരത്തിലധികം വോട്ടുകള്‍ക്ക് പിറകിലാണെന്ന് വിവരം രാഷ്ട്രീയനിരീക്ഷകരേയും മാധ്യമപ്രവര്‍ത്തകരെയും ഒരുപോലെ പോലും ഞെട്ടിച്ചു.പിന്നീട് മണിക്കുറുകളോളം ചാനലുകളില്‍ നിറഞ്ഞു നിന്ന ഒരിടം തിരുരങ്ങാടിയായിരുന്നു.ക്രമാനുഗതമായി ലീഡ് ഉയര്‍ത്തി ഒരു അട്ടിമറിയുടെ പ്രതിതിയുണര്‍ത്തിയ നിയാസ് അവാസനം ആറായിരത്തി നാല്‍പത്തിമുന്ന് വോട്ടിന് കീഴടങ്ങിയെങ്ങിലും ഈ തെരഞ്ഞടുപ്പ് ഫലം തിരൂരങ്ങാടിയില്‍ വലിയ ചലനങ്ങള്‍ തന്നെ സൃഷ്ടിക്കും.

കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് 28320 വോട്ടുകള്‍ ലഭിച്ച തിരുരങ്ങാടിയില്‍ ഇത്തവണ 56884 വോട്ടാണ് നിയാസ് നേടിയത്.
അബ്ദുറബ്ബിന്റെയും നിയാസിന്റെയും ജന്‍മസ്ഥാലമായ പരപ്പനങ്ങാടിയിലാണ് നിയാസ് വലിയ ലീഡ് നേടിയത,്. 3067 വോട്ടിന്റെ ലീഡാണ് ഇവിടെ ഇവിടെ ഇടതിന് ലഭിച്ചത്. 2011ല്‍ ആറായിരത്തില്‍ പരം വോട്ടിന്റെ ലീഡായിരുന്നു അബ്ദുറബ്ബിന് ഇവിടെ നിന്ന് ലഭിച്ചത്. യുഡിഎഫിന്റെ ഉരുക്കുകോട്ടയായ തിരുരങ്ങാടി മുനിസിപ്പാലിറ്റിയില്‍ അബ്ദുറബ്ബിന്റെ ലീഡ് വെറും 787 വോട്ടായിരുന്നു. പിന്നീട് നന്നമ്പ്രയുടം പെരുമണ്ണയും നല്‍കിയ 5000ത്തിന്റെ ലീഡാണ് അബ്ദുറബ്ബിന് തുണച്ചത്. തെന്നലയില്‍ മുസ്ലീലീഗിന് വലിയ രീതിയിലുള്ള വോട്ട് ചോര്‍ച്ചയുണ്ടായി 1538 വോട്ടിന്റെ ലീഡാണ് ഇവിട യുഡിഎഫിന് ലഭിച്ചത് എടരിക്കോട് 2074 വോട്ട് ലീഡും യുഡിഎഫിന് ലഭിച്ചു. നിയാസിന്റെ രണ്ട് അപരന്‍മാരു കുടി 835 വോട്ടുകള്‍ നേടിയിട്ടുണ്ട്
ഏറെക്കാലം അബ്ദുറബ്ബ് പഞ്ചായത്ത് പ്രസിഡന്റായും , എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുള്ള പരപ്പനങ്ങാടിയിലേറ്റ തിരിച്ചടി യുഡിഎഫ് കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു മുസിപ്പാലിറ്റിയിലെ ആകെയുള്ള 41 ബുത്തുകളില്‍ 4 ഇടത്ത് മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്തത്.പരപ്പനങ്ങാടിയിലെ ഈ തരംഗമാണ് മണിക്കുറകള്‍ നീണ്ട ഉദ്യോഗജനകമായ അനശ്ചിതത്വത്തിന് വഴിയൊരുക്കിയത്.13177264_647714302045808_7981381510237866193_n
ഇടതുപക്ഷം എഴുതിതള്ളാറുള്ള തിരുരങ്ങാടി പോലുള്ള മണ്ഡലത്തില്‍ സധൈര്യം കടന്നുവന്ന് മണ്ഡലത്തിന്റെ വികസനവും രൂക്ഷമായ കുടിവെള്ളക്ഷാമമടക്കമുള്ള ഗൗരവമേറിയ വിഷയങ്ങള്‍ തുറന്ന് ചര്‍ച്ചചെയ്യിച്ച്‌കൊണ്ട് തിരൂരങ്ങാടിയില്‍ വീറുറ്റ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിവെച്ച നിയാസിന്റെ തോല്‍വി പോലും ഒരു വിജയമാണെന്നാണ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ പക്ഷം,

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!