Section

malabari-logo-mobile

പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

HIGHLIGHTS : തിരുവനനന്തപുരം: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭിയല്‍ പ്രതിഷേധനം നടത്തിയതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനനന്തപുരം: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭിയല്‍ പ്രതിഷേധനം നടത്തിയതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ സ്പീക്കറുടെ ഡയസിന് മുമ്പില്‍ ബാനറുമായി പ്രതിഷേധം കഴിഞ്ഞ ദിവസത്തെപോലെ ആവര്‍ത്തിച്ചതോടെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

രാവിലെ എട്ടരയോടെ ചോദ്യോത്തര വേള തുടങ്ങി പത്തുമിനിട്ടിനകം സ്പീക്കര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തുടര്‍ന്ന് 9.20 വീണ്ടും ചേര്‍ന്നപ്പോള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം ഡയസിലെത്തി വീണ്ടും സഭ തടസ്സപ്പെടുത്തുകയായിരുന്നു.

sameeksha-malabarinews

മുഖം മറയ്ക്കുന്ന തരത്തില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയതിനെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇന്നലെതന്നെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

മണ്ണാര്‍ക്കാട് കൊലപാതകം സംബന്ധിച്ച് മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ.ഷംസുദ്ദീന്‍ നല്‍കിയ അടിയന്തിര പ്രമേയത്തിന്റെ നോട്ടീസ് സ്പീക്കര്‍ പരിഗണിച്ചില്ല. ഇതോടെ പ്രതിപക്ഷ ബഹളം ശ്കതമായി. തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായതോടെ ധനവിനിയോഗ ബില്‍ ചര്‍ച്ച കൂടാതെ പാസ്സാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!