വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തനിയ്ക്ക് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുള്ള താരമാണ് നിവിന്‍ പോളി. ഒരു പക്ഷേ മലയാള സിനിമയില്‍ നായക നിരയിലേയ്ക്ക് കത്തികയറുമ്പോഴും വില്ലന്‍ വേഷം ചെയ്യാന്‍ അസാധ്യ ധൈര്യം കാട്ടിയ താരവും നിവിന്‍ പോളി ആയിരുന്നു. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ വൈവിധ്യം തന്നെയാണ് നിവിനെ മലയാള സിനിമയിലെ വേറിട്ട സാന്നിധ്യമായി മാറ്റുന്നതും.
പ്രേമം, ഇവിടെ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാവുകയാണ് ഈ യുവ താരം. ഇവിടെയുടെ ചിത്രീകരണത്തിലേറെയും നടക്കുന്നത് അമേരിയ്ക്കയിലാണ്. നിവിന്‍, പൃഥ്വിരാജ്, ഭാവന എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ശ്യാമ പ്രസാദ് ഒരുക്കുന്ന െ്രെകം ഡ്രാമയായ ഇവിടെയില്‍ ഐടി ടെക്‌നീഷ്യന്‍സിന്റെ ജീവിതമാണ് പ്രമേയമാകുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തില്‍ പൃഥ്വിയുടെ വില്ലന്റെ വേഷത്തിലാണ് നിവിന്‍ഡ പോളിയെത്തുന്നതെന്നാണ് ചിത്രത്തെ കുറിച്ച് ലഭിയ്ക്കുന്ന ലേറ്റസ്റ്റ് ന്യൂസ്




