Section

malabari-logo-mobile

നിസാം കാറിടിച്ച്‌ പരിക്കേല്‍പ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു.

HIGHLIGHTS : തൃശ്ശൂര്‍: പണക്കൊഴുപ്പിന്റെ ഗര്‍വ്വില്‍ വിവാദ വ്യവസായി കിംഗ്‌സ്‌ ഗ്രൂപ്പ്‌ ഉടമ നിസാം കാര്‍ ഇടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച ശോഭാ സിറ്റിയിലെ സെക്യൂരിറ്റി...

nisam-chandraboseതൃശ്ശൂര്‍: പണക്കൊഴുപ്പിന്റെ ഗര്‍വ്വില്‍ വിവാദ വ്യവസായി കിംഗ്‌സ്‌ ഗ്രൂപ്പ്‌ ഉടമ നിസാം കാര്‍ ഇടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ്‌ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ചന്ദ്രബോസ് തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

ജനുവരി 29നാണ് സംഭവം. കിംഗ്‌സ് ഗ്രൂപ്പ് എം ഡിയായ മുഹമ്മദ് നിസാം താമസിക്കുന്ന പുഴക്കല്‍ ശോഭ ഡെവലപ്പേഴ്‌സിന്റെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് നിസാം ആദ്യം ചന്ദ്രബോസിനെ നിലത്തിട്ട് മര്‍ദ്ദിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രബോസിനെ തന്റെ ഹമ്മറിലെത്തി പിന്നാലെ ചെന്ന് മതിലില്‍ ചേര്‍ത്ത് ഇടിക്കുകയായിരുന്നു.

sameeksha-malabarinews

അതോടെ മൃതതുല്യനായി നിലത്തുവീണ ചന്ദ്രബോസിനെ ജീപ്പില്‍ വലിച്ചുകയറ്റി പാര്‍ക്കിംഗ് ഏരിയയിലെത്തിച്ച് വീണ്ടും കമ്പ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. മദ്യലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ ഓഫീസ് അടിച്ചു തകര്‍ത്ത ശേഷമായിരുന്നു മര്‍ദ്ദനം

ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതുവരെ നാലു ശസ്ത്രക്രിയകള്‍ക്ക് ഇദ്ദേഹത്തെ വിധേയനാക്കിയിരുന്നു. എങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ദിവസങ്ങളായി ചന്ദ്രബോസ്.

ഒന്‍പത് വയസുള്ള മകന്‍ ഫെരാരി കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ യു ട്യൂബിലിട്ട കേസും വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കാറില്‍ പൂട്ടിയിട്ട കേസും അടക്കം പത്തോളം കേസ് നിസാമിനെതിരെ നേരത്തെ ഉണ്ട്. ചന്ദ്രബോസ് മരണപ്പെട്ടതോടെ ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റ ചുമത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!