നിറദീപസന്ധ്യ -ദേവീ ഭക്തിഗാന പ്രകാശനം

പരപ്പനങ്ങാടി:ചെട്ടിപ്പടി കാട്ടിക്കോലോത്ത് ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എം നന്ദകുമാര്‍ രചനയും ഒ കെ രവിശങ്കര്‍ സംഗീത സംവിധാനവും നിര്‍വഹിച്ച നിറദീപസന്ധ്യ എന്ന ദേവീ ഭക്തിഗാനത്തിന്റെ പ്രകാശനം നടന്നു.

ക്ഷേത്ര നടയില്‍ നടന്ന ചടങ്ങില്‍ രചയിതാവിന്റെ മാതാവ്കാര്‍ത്ത്യായനിക്കുട്ടി അമ്മ ക്ഷേത്രം ഭാരവാഹികള്‍ക്ക് ആദ്യ പ്രതി നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു.

സിനിമാ പിന്നണി ഗായിക രാജലക്ഷ്മി, കെ പി ബാലഗോപാല്‍ എന്നിവര്‍ പാടിയ ഈ ഗാനത്തിന്റെ ഓര്‍ക്കസ്ട്ര നിര്‍വഹിച്ചത് വിനയന്‍ ആണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top