നിപ;കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അതിര്‍ത്തിയില്‍ പരിശോധന ഏര്‍പ്പെടുത്തി തമിഴ്‌നാട്

പാലക്കാട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന ഏര്‍പ്പെടുത്തി തമിഴ്‌നാട്. കേരളത്തില്‍ നിന്നും വരുന്ന യാത്രക്കാരെ പാലക്കാട് വാളയാര്‍ അതിര്‍ത്തിയിലാണ് പരിശോധിക്കുന്നത്.

ആളുകളുടെ ശരീര താപനില ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇന്ന് നിപ സമ്പര്‍ക്ക പട്ടികയില്‍ രണ്ട് പാലക്കാട്ടുകാര്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top