Section

malabari-logo-mobile

കോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ന്യൂസിലന്‍ഡ് വിലക്കി

HIGHLIGHTS : Covid spreads sharply; New Zealand bans travelers from India

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലന്‍ഡ്. ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ന്യൂസിലന്‍ഡ് പൗരന്‍മാര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് നിലവില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ ദിനംപ്രതി കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ന്യൂസിലന്‍ഡിന്റെ നടപടി. ന്യൂസിലന്‍ഡില്‍ കഴിഞ്ഞ ദിവസം 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ 17 പേര്‍ ഇന്ത്യയില്‍ നിന്നും എത്തിയവരാണ്. ഈ സാഹചര്യത്തിലാണ് ന്യൂസിലന്‍ഡ് നടപടികള്‍ ശക്തമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലികമായി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വ്യക്തമാക്കി.

sameeksha-malabarinews

ന്യൂസിലന്‍ഡിന്റെ അതിര്‍ത്തി പ്രദേശങ്ങളിലാണ് നിലവില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ ശക്തമാക്കും. അടുത്തിടെയായാണ് ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നും യാത്ര ചെയ്തവരാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായുള്ള കൂടുതല്‍ നടപടികള്‍ ന്യൂസിലന്‍ഡ് സ്വീകരിച്ച് വരികയാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!