സൗദിയില്‍ എന്‍ജിനിയറിങ് മേഖലയില്‍ പുതിയ ശമ്പള സ്‌കെയില്‍ വരുന്നു

HIGHLIGHTS : New salary scale coming to engineering sector in Saudi Arabia

careertech

റിയാദ്: എഞ്ചിനിയറിംഗ് മേഖയില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് ആശ്വാസമായി പുതിയ ശമ്പള സ്‌കെയില്‍ അംഗീകരിച്ച് സൗദി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ പുതിയ തീരുമാനം അംഗീകരിച്ചിരിക്കുന്നത്.

സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനിയേഴ്‌സിന്റെ പ്രൊഫഷണല്‍ അംഗീകാരത്തിന്റെ പരിധിയില്‍ വരുന്നവര്‍ക്കാണ് ഈ പുതിയ സ്‌കെയില്‍ ഗുണം ചെയ്യുക. ഡിസംബര്‍ 31 മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുക.

sameeksha-malabarinews

സൗദിയില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ എന്‍ജിനിയറിംഗ് ബിരുദം നേടിയവരെയും സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരെയും ലക്ഷ്യം വെച്ചാണ് ഈ പുതിയ ശമ്പള സ്‌കെയില്‍. ഈ ശമ്പള പരിഷ്‌കരണം വിലയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!