കോഴിക്കോട്: ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചു. ഇതോടെ മലബാറിലെ ട്രെയിന്‍ യാത്രാ ദുരിതത്തിന് പരിഹാരമാവും. ജൂലൈ രണ്ട് മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും.
ഷൊര്‍ണൂരില്‍ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിന്‍ ഉചയ്ക്ക് 12.30-ന് ഷൊര്‍ണൂരില്‍ എത്തും.
ഹ്രസ്വദൂര യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് ഏറെ ഗുണപ്രദമാകും. കൂടാതെ വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




