Section

malabari-logo-mobile

പുതിയ മമ്മുട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ രംഗങ്ങള്‍ ചോര്‍ന്നു

HIGHLIGHTS : കൊച്ചി: റീലിസിങ്ങിന് തയ്യാറായി നില്‍ക്കുന്ന മമ്മുട്ടി നായകനായ 'ഗ്രേറ്റ് ഫാദറി'ന്റെ ചില ദൃശ്യങ്ങള്‍ പുറത്തായി. നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്...

കൊച്ചി: റീലിസിങ്ങിന് തയ്യാറായി നില്‍ക്കുന്ന മമ്മുട്ടി നായകനായ ‘ഗ്രേറ്റ് ഫാദറി’ന്റെ ചില ദൃശ്യങ്ങള്‍ പുറത്തായി. നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

മാര്‍ച്ച് 30നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. നവാഗനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. ഡേവിഡ് നൈനാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്.  ഷാം , മാളവിക, ഐ എം വിജയന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

sameeksha-malabarinews

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!