
പരപ്പനങ്ങാടി ന്യൂ – കട്ട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെ നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ 20ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വൈകീട്ട് 5.30ന് നടക്കുന്ന പരിപാടിയില്‍ കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. അബ്ദുസമദ് സമദാനി എം.പി മുഖ്യാതിഥിയാവും.
പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ റോഡില്‍ ന്യൂ-കട്ടില്‍ ജലസേചനവകുപ്പ് നിര്‍മ്മിച്ച നിലവിലുള്ള നടപ്പാലത്തിന്റെ സ്ഥാനത്താണ് 20.90 കോടി ചെലവില്‍ പുതിയ പാലം വരുന്നത്. പഴക്കം ചെന്ന നടപ്പാലം മാറ്റി രണ്ടുവരി വാഹനങ്ങള്‍ കടന്നുപോകാന്‍ സാധ്യമാകുന്ന തരത്തിലാണ് പുതിയ പാലം നിര്‍മിക്കുക.




