HIGHLIGHTS : Nesto Mega Job Fair attended by thousands of candidates
ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് അനുഭവങ്ങളൊരുക്കി നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് തിരൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. ഉദ്ഘാടത്തിന് മുന്നോടിയായി ആയിരക്കണക്കിനു ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത മെഗാ തൊഴില്‍മേള തിരൂര്‍ നെസ്റ്റോയില്‍ നടന്നു. രാവിലെ 9 മണി മുതല്‍ ആരംഭിച്ച മേള രാത്രി 7 മണി വരെ നീണ്ടു. ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമാകാന്‍ എത്തിയവരില്‍ ഏറെയും യുവാക്കളാണ്. സ്റ്റോര്‍ മാനേജര്‍ , സൂപ്പര്‍വൈസര്‍ , ക്യാഷ്യര്‍, അക്കൗണ്ടന്റ്, സെയില്‍സ് മാന്‍ , കുക്ക് മേക്കേഴ്‌സ് , സെക്യൂരിറ്റി ഗാര്‍ഡ്‌സ് , ഇലക്ട്രീഷന്‍ തുടങ്ങിയ അറുപതോളം തസ്തികകളിലായി 600 ല്‍ അധികം തൊഴില്‍ നിയമനങ്ങളാണ് തിരൂര്‍ നെസ്റ്റോയില്‍ നടന്നത്.
നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഡിസംബറില്‍ നടക്കും. ഗതാഗതക്കുരുക്കഴിക്കാന്‍ വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഇരു റോഡുകളില്‍ നിന്നുള്ള എന്‍ട്രന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിന്റെ വികസനക്കുതിപ്പിന് കരുത്തു പകരുന്നതാണ് തിരൂര്‍ നെസ്റ്റോ ഷോപ്പിംഗ് സമുച്ചയം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു