പരപ്പനങ്ങാടി: ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി മനുഷ്യചങ്ങലയില്‍ കണ്ണികളായി നെടുവ സൗത്ത് എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ ജാഗ്രതാസമിതിയുടെ നേതൃത്വത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് വിദ്യാലയങ്കണം മുതല്‍ ചിറമംഗലം ടൗണ്‍ വരെ മനുഷ്യചങ്ങല തീര്‍ത്തു.
പരപ്പനങ്ങാടി സബ് ഇന്‍സ്പെക്ടര്‍ അജീഷ്.കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനധ്യാപിക സുനു കെ. പി,പി. ടി. എ പ്രസിഡന്റ് ഒ.ടി മുജീബ് റഹ്‌മാന്‍, മാനേജര്‍ കുഞ്ഞമ്മദു.പി, മമ്മദു തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രാജന്‍ കെ കെ നന്ദി പറഞ്ഞു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




