‘നമ്മുടെ കിടക്ക ആകെ പച്ച’ നോവല്‍ ചര്‍ച്ച സംഘടിപ്പിച്ച് നവജീവന്‍ വായനശാല

HIGHLIGHTS : Navajeevan Library organizes novel discussion

careertech

പരപ്പനങ്ങാടി:പ്രശസ്ത എഴുത്തുകാരന്‍ അര്‍ഷാദ് ബത്തേരിയുടെ ‘നമ്മുടെ കിടക്ക ആകെ പച്ച’എന്ന നോവലിനെ ആസ്പദമാക്കി പരപ്പനങ്ങാടി നവജീവന്‍ വായനക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. വര്‍ത്തമാന കാലത്തെ ഹൃദയസ്പര്‍ശിയായ നോവല്‍ എന്ന അഭിപ്രായമാണ് പൊതുവെ ചര്‍ച്ചയില്‍ ഉടലെടുത്തത്.

പുസ്തക ചര്‍ച്ചയ്ക്ക് മുരളീധരന്‍ വി. തുടക്കം കുറിച്ചു.തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സതീശന്‍ തോട്ടത്തില്‍, സൂരജ് വി.കെ, രാജീവന്‍ കേലച്ചം കണ്ടി, വിനീത എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

നവജീവന്‍ വായനശാല പ്രസിഡണ്ട് വിനോദ് തള്ളശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വായനക്കൂട്ടം കണ്‍വീനര്‍ കെ. ശീതള സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹരീഷ് നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!