അത്‌ലറ്റിക്‌സ്‌ മത്സരങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം :പ്രൗഢിയോടെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയം

atheleticsതിരു ദേശീയ ഗെയിംസിലെ ട്രാക്കിലെ അതിവേഗ പോരാട്ടങ്ങള്‍ക്ക്‌ ഇന്ന്‌  തുടക്കം. അകത്തും പുറത്തും മോടിപിടിപ്പിച്ച്‌ കായികമാമാങ്കത്തിന്‌ തയ്യാറായി നില്‍ക്കുകയാണ്‌ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഡിയം.

കായികപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അത്‌ലറ്റിക്‌സിന്‌ വേദിയാകുന്ന സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ക്കായി നിരവധി ആധുനിക സജ്ജീകരണങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കൃത്യതയാര്‍ന്ന മത്സരഫലങ്ങള്‍ രേഖപ്പെടുത്തുന്ന ടൈം സ്‌കോറിങ്‌ റിസള്‍ട്ട്‌ സംവിധാനമാണ്‌ പ്രധാന സവിശേഷത. അന്താരാഷ്‌ട്രനിലവാരമുളള ഉപകരണങ്ങളാണ്‌ ഇതിനുവേണ്ടി ഉപയോഗിക്കുന്നത്‌. ഡിസ്‌കസ്‌, ജാവലിന്‍, ഹാര്‍മര്‍ ത്രോ എന്നീ ഇനങ്ങള്‍ക്കുവേണ്ടി പുതിയ സര്‍ക്കിള്‍സും നിര്‍മ്മിച്ചിട്ടുണ്ട്‌. പുതിയ ലോണുകള്‍ വച്ചുപിടിപ്പിച്ചും ഹൈമാസ്‌ ലൈറ്റുകള്‍ സ്ഥാപിച്ചും മൂന്ന്‌ നിലകളില്‍ സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തില്‍ ശീതീകരിച്ച മുറികള്‍ക്കു പുറമെ ലിഫ്‌റ്റ്‌ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

പൊതുജനങ്ങള്‍ക്കായി മൂന്ന്‌ പ്രവേശന വാതിലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. ഇതില്‍ രണ്ടെണ്ണം ദേശീയ ഗെയിംസിനോട്‌ അനുബന്ധിച്ച്‌ താല്‌കാലികമായി നിര്‍മ്മിച്ചിട്ടുളളതാണ്‌. സ്റ്റേഡിയത്തിന്‌ ഇടതുവശത്തും പുറകിലുമായാണ്‌ ഈ വാതിലുകള്‍ നിര്‍മ്മിച്ചിട്ടുളളത്‌. താല്‌കാലികമായി നിര്‍മ്മിച്ചതിനു പുറമെ മറ്റ്‌ ഗെയ്‌റ്റുകള്‍ ഉണ്ടെങ്കിലും സുരക്ഷാകാരണങ്ങളാല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ്‌ പുതിയ രണ്ട്‌ പ്രവേശന വാതിലുകള്‍കൂടി നിര്‍മ്മിച്ചത്‌.

പുരുഷവിഭാഗത്തില്‍ 100 മീ, 400 മീ റെയ്‌സ്‌, ഷോട്ട്‌പുട്ട്‌, ലോംഗ്‌ജംപ്‌ മത്സരങ്ങളും; വനിതാവിഭാഗത്തില്‍ ഹൈജംപ്‌, ഷോട്ട്‌പുട്ട്‌, 400 മീ ഹീറ്റ്‌സ്‌, 5000 (ഫൈനല്‍) മത്സരങ്ങളും നാളെ നടക്കും.

Share news
error: Content is protected !!
Scroll to Top