Section

malabari-logo-mobile

താനൂരില്‍ ഒരു ലക്ഷം രൂപയോളം വില വരുന്ന ലഹരി ഉത്പന്നങ്ങള്‍ പിടികൂടി

HIGHLIGHTS : Narcotic products worth Rs 1 lakh were seized from Tanur

താനൂരില്‍ ഒരു ലക്ഷം രൂപയോളം വില വരുന്ന ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. താനാളൂര്‍ മുത്തുകുമാര്‍ (39) എന്നയാളില്‍ നിന്നാണ് ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

താനാളൂര്‍ ഗണേഷ് സ്റ്റോര്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കടന്റെ നിര്‍ദേശ പ്രകാരം താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ് സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണ ലാല്‍, എന്നിവരുടെയും താനൂര്‍ ഡാന്‍സഫ് ടീമിന്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കടയില്‍ ഹാന്‍സ് പാക്കറ്റുകള്‍ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു.

sameeksha-malabarinews

ഒട്ടുമ്പുറം ഭാഗത്തു നിന്നും ഹാന്‍സ് പാക്കറ്റുമായി പിടിയിലായ ആളില്‍ നിന്നും പോലീസിന്റെ യോദ്ധാവ് ആപ്ലിക്കേഷന്‍ വഴി ലഭിച്ച വിവരങ്ങള്‍ ഹാന്‍സ് പിടികൂടുവാന്‍ സഹായകമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!