പരപ്പനങ്ങാടി: നഹ കുടുംബ സമതിയുടെ അഞ്ചാമത് സംഗമം ഞാറാഴ്ച അരിയല്ലൂർ എൻ.സിഗാർഡൻസിൽ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9 ന് മുൻ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.മുൻ മന്ത്രിമാരായടി.കെ.ഹംസ,മഞ്ഞളാംകുഴി അലി എം.എൽ.എ ശങ്കരോടത്ത് അമ്പോറ്റി തമ്പുരാൻ പാലക്കാട് മുഖ്യഅതിഥിയായി പങ്കെടുക്കും .
ഉന്നത വിജയം നേടിയവരെയും മുതിർന്നവരേയും മുഖ്യ അതിഥികളേയും ആദരിക്കൽ,അവാർഡ്ദാനം,ആരോഗ്യ പഠന ക്ലാസ് കലാപരിപാടികൾ ഉണ്ടാകും എന്നിവ ഇതോടൊപ്പം നടത്തും.
.സി.പി.ഉമ്മർ കുഞ്ഞ്, ടി.പി.അബ്ദുറഹിം നഹ, എ.അഹമ്മദുണ്ണി,എ. ബീരാൻ കുട്ടി എന്ന കുഞ്ഞിപ്പു,ലത്തീഫ്തെക്കേപ്പാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




