എന്റെ മകള്‍ ഹാരിസ് ട്രാന്‍സ്ജെന്‍ഡറായി മാറി; അഭിമാനമുണ്ട്; ഖാലിദ് ഹൊസെയ്നി

പ്രശസ്ത അഫ്ഗാന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ ഖാലിദ് ഹൊസെയ്നിയുടെ മകന്‍ ട്രാന്‍സ്ജെന്‍ഡറായി മാറി. പുരുഷനായി ജനിച്ച ഹാരിസ് സ്ത്രീയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മകള്‍ ഹാരിസിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് വിഖ്യാത എഴുത്തുകാരന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ഇന്നലെ എന്റെ 21 കാരിയായ മകള്‍ ഹാരിസ് ട്രാന്‍സ്ജെന്‍ഡറാണെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഹാരിസിന്റെ മാറ്റം ഞാന്‍ അടുത്തറിയുകയാണ്. ഇത്തരം മാറ്റങ്ങള്‍ മാനസികമായും ശാരീരികമായും സാമൂഹികമായുമെല്ലാം സങ്കീര്‍ണമാണ്. പക്ഷേ ഹാരിസ് അവയെ എല്ലാം സധൈര്യം നേരിട്ടു. ഒരച്ഛനെന്ന നിലയില്‍ ഇതിലും അഭിമാനം തോന്നിയിട്ടില്ല’- ഖാലിദ് ഹൊസെയ്നി പറഞ്ഞു.

എല്ലാറ്റിനുമുപരി ഹാരിസ്സിന്റെ നിർഭയത്വമാണ് എനിക്ക് പ്രചോദനം; അവളെക്കുറിച്ച് തന്നെയുള്ള യാഥാർഥ്യം ലോകത്തോട് വിളിച്ചുപറയാനുള്ള ഹാരിസ്സിന്റെ ധൈര്യത്തിലും. നിർഭയത്വത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും ഹാരിസ് എന്നെയും കുടുംബത്തെയും പഠിപ്പിച്ചു. ആധികാരികമായി ജീവിക്കുക എന്നതിനെക്കുറിച്ച് ബോധ്യപ്പെടുത്തി. സ്വത്വത്തിലേക്ക് നടന്നടുക്കുക എന്ന പ്രക്രിയ അവൾക്ക് എത്രമാത്രം വേദനാജനകമാണെന്ന് എനിക്കറിയാം. അത് സങ്കടവും ഉത്കണ്ഠയും ഭയവും നിറഞ്ഞതായിരുന്നു.ഖാലിദ് ഹൊസെയ്നി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കൈറ്റ് റണ്ണര്‍, തൗസന്‍ഡ് സ്പ്ലെന്‍ഡിഡ് സണ്‍സ് എന്നീ പുസ്തകങ്ങളാണ് ഖാലിദ് ഹൊസെയ്നിയെ പ്രശസ്തനാക്കിയത്.

 

Share news
error: Content is protected !!
Scroll to Top