തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോടില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. റിട്ടയേര്‍ട്ട് എസ്‌ഐ പി പൊന്നന്‍ ആണ് ഭാര്യ റിട്ട. ഹെഡ് കോണ്‍സറ്റബിള്‍ കെ ലീലയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്.

പട്ടിക ഉപയോഗിച്ച് ലീലയെ തലക്കടിക്കുകയായിരുന്നു. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ലീലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ സമയം സമീപത്തെ മരത്തില്‍ കെട്ടിതൂങ്ങി മരിക്കുകയായിരുന്നു.

ഇവര്‍ രമ്യതയിലല്ല കഴിഞ്ഞിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top