ബസ്ചാര്‍ജ്ജ് കൂടില്ല; ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള സിംഗിള്‍ ബെഞ്ച് വിധിക്ക് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന സിംഗിള്‍ ബെഞ്ച് വിധിക്ക് ഹൈക്കോടതി സ്‌റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഇടക്കാല വിധി.

നേരത്തെ സര്‍ക്കാര്‍ ബസ് ചാര്‍ജ് കുറച്ച നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. സ്വകാര്യ ബസ് ഉടമകളുടെ ഹരജിയിലായിരുന്നു ഈ നടപടി. ഇതെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിയെ ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ഉയര്‍ന്ന നിരക്ക് തുടരാമെന്നും സാമൂഹിക അകലം പാലിച്ച് ബസ്സില്‍ യാത്രക്കാരെ കൊണ്ടുപോരാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വലിയ സാമ്പത്തിക നഷ്ടം ഈ അവസരത്തില്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയിയെ സമീപിച്ചത്. എന്നാല്‍ മുഴുവന്‍ യാത്രക്കാര്‍ക്കും അനുമതി നല്‍കിയ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കൂട്ടേണ്ട സഹാചര്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. സര്‍ക്കാറിന്റെ ഈ അപ്പീലിലാണ് നടപടി.

ഹൈക്കോടതി വിധി മാനിച്ച് ബസുകള്‍ പഴയ നിരക്കില്‍ സര്‍വ്വീസ് നടത്തണമെന്ന് ഗതാഗതമന്ത്രി പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top